🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പരീക്ഷയില്ലാതെ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം

Image

ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ  ആളുകളെ നിയമിക്കുന്നതിനു   വിജ്ഞാപനം പുറത്തിറക്കി.


അഭിമുഖം വഴി 179 ദിവസത്തേക്കാണ് നിയമനങ്ങൾ നടക്കുന്നത്.


സാനിട്ടേഷൻ വർക്കർ തസ്തികയിൽ വനിത -2, പുരുഷൻ – 2 എന്നിങ്ങനെയാണ് ഒഴിവുകൾ. സെപ്റ്റംബർ 20നു നടക്കുന്ന ഇന്റർവ്യൂവിൽ ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർക്കു പങ്കെടുക്കാം.




ആയൂർവേദ നഴ്സ് തസ്തികയിൽ വനിത -4, പുരുഷൻ – 3 എന്നിങ്ങനെയാണ് ഒഴിവുകളിലേക്ക് ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ നഴ്സ് കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 26നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.




ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ വനിത, പുരുഷ വിഭാഗങ്ങളിൽ മൂന്നു വീതം ഒഴിവുകളളിലേക്ക് ആയൂർവേദ തെറാപി കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 28നു നടക്കുന്ന അഭിമഖത്തിൽ പങ്കെടുക്കാം.



പോസ്റ്റിലേക്ക്  നിശ്ചയിച്ചിട്ടുള്ള   ദിവസ വേതനം 500 രൂപയാണ്.


പോസ്റ്റിലേക്ക്   നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകണം.( 40 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾക്കാണ് അവസരം )

ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11 വരെയായിരിക്കും രജിസ്ട്രേഷൻ.

ഇന്റർവ്യൂ 10ന് ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0471 2471632.

Qualification 7, DEGREE
Walk in Interview: 20-09-2023

Subscribe to get Daily Job Alert

error:
error: