കേന്ദ്രസർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നവരാണ് നിങ്ങളെങ്കിൽ ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോസ്റ്റ് കാർഡിലേക്ക് നിയമനത്തിനു വേണ്ടി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പുറത്തിറക്കി.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ മാസം 22 ആണ് അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് പോസ്റ്റിലേക്ക് 350 ആളുകളെയാണ് നിയമിക്കാൻ ഒരുങ്ങുന്നത്.
നാവിക് ജനറൽ ഡ്യൂട്ടി, നാവിക്ക് ഡൊമസ്റ്റിക് ബ്രാഞ്ച്, യാന്ത്രിക് തുടങ്ങിയ പോസ്റ്റുകളിലായാണ് 350 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിൽ നാവിക്ക് ജനറൽ ഡ്യൂട്ടി പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസായിരിക്കുക എന്നതാണ്( മാത്തമാറ്റിക്സ് & ഫിസിക്സ് എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പ്ലസ് ടു )
നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച് എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് യോഗ്യതയാണ് പ്രതിപാദിച്ചിട്ടുള്ളത്.
യാന്ത്രിക് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് /12 കൂടാതെ എഞ്ചിനീയറിങ് ഡിപ്ലോമ.
അപേക്ഷിക്കാൻ സമർപ്പിക്കുന്നവർ 300 രൂപ ഫീ അടയ്ക്കേണ്ടതുണ്ട് ( SC /ST ഫീ അടക്കേണ്ടതില്ല )
18-22 ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത് ( സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായത്തിൽഇളവ് ലഭിക്കുന്നതാണ് ).
അപേക്ഷ സമർപ്പിക്കുന്നവർ ചുവടെ ചേർത്തിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കി എന്നു ഉറപ്പുവരുത്തി യോഗ്യത മാനദണ്ഡങ്ങൾ വിലയിരിത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
വെബ്സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ അവസാന തീയതിക്കു മുമ്പ് തന്നെ അപേക്ഷക സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.
ലാസ്റ്റ് ഡെയ്റ്റ് :സെപ്റ്റംബർ 22
Key words #keralajobs #kerala #jobseekers #dubaijobs #hiringnow #jobopportunity #jobs #hiring #job #fresherjobs #dubai #fresherjob #govtjobs #palakkad #indianjobs #jobopportunities #malayalam #jobvacancy #centralgovernmentjobs #fresherjobsindia #uxdesigners #hyderabadfresherjobs #graphicdesignerjobs #chennaifresherjobs #accountsjobs #siteengineer #chennaifreshers #coimbatorefreshers #projectcoordinator #graphicdesigner
Qualification | 10,12 |
Last Date: | 22-09-2023 |