സ്ലീപ്പർ പോസ്റ്റ്
എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പർ പോസ്റ്റിലേക്ക് തൽക്കാലിക അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം.
താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:- 04862 232246, 297617, 8547005084.
കണ്ടന്റ് എഡിറ്റര്‍
ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി
കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നു.
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദം കണ്ടന്റ് എഡിറ്റിങ്ങിലുള്ള എക്സ്പീരിയൻ സുമാണ് യോഗ്യത.
ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്‍സ്റ്റേഷന്‍, കുയിലിമല, പിന്‍- 685603 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ സമര്‍പ്പിക്കണം.
അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച് മണി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.
മെഡിക്കല്‍ ഓഫീസര്‍
.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നി യോഗ്യതയുള്ള (എം.ഡി/ഡി.പി.എം/ഡി.എന്‍.ബി യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും )ആളുകൾക്ക് മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാം.
സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.
Qualification | any |
Last Date: | 05-09-2023 |