🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒഴിവ്

Image

കരാർ അടിസ്ഥാനത്തിൽ കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ് ഫെല്ലോയുടെ ഒഴിവ്.


അഭിമുഖത്തിലൂടെയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്.

യോഗ്യത- ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ബോട്ടണി/മെഡിസിനൽ പ്ലാന്റ്സ്/സീഡ് സയൻസ് എന്നിവയിലുള്ള പ്രവർത്തി പരിചയം.

കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

പ്രതിമാസം 22,000 രൂപ ഫെലോഷിപ്പ്.

പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സളവ് ലഭിക്കും.


സെപ്റ്റംബർ 5 രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം കേരളവന ഗവേഷണ സ്ഥാപനത്തിൻറെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിനായി എത്തണം


കൂടുതൽ വിവരങ്ങൾക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.


Qualification PG
Last Date: 05-09-2023

Subscribe to get Daily Job Alert

error:
error: