
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന യൂണിഫോം പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ സുവർണ്ണ അവസരം
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നതിന് വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു.
കേരളത്തിന് വിവിധ ജില്ലകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 12 പാസ്സ് ആവുക എന്നതാണ്.
വിദ്യാഭ്യാസ യോഗ്യത കൂടാതെ ശാരീരിക ക്ഷമതയും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കേണ്ട പ്രായപരിധി 19-33 ആണ്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ ചേർത്തിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തശേഷം ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. തുടർന്ന് യോഗ്യത, ഒഴിവുകൾ, Physical സ്റ്റാൻഡേർഡ്സ്, തുടങ്ങിയവ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി 20/09/2023 മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
പിഎസ്സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് നേരിട്ട് പ്രൊഫൈൽ വഴിയും അല്ലാത്തപക്ഷം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രൊഫൈൽ വഴി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ അപേക്ഷകൾ സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.
Qualification | 12 |
Last Date: | 20-09-2023 |