🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പരീക്ഷകൾ ഇല്ലാതെ കരാർ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ സർക്കാർ ഓഫീസിൽ ഒഴിവുകൾ

Image

അക്കൗണ്ടന്റ്& ക്ലർക്ക്  നിയമനം


ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക്   കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു.


പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിലാണ് അവസരം.

യോഗ്യത ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ


അഭിമുഖം   ഓഗസ്റ്റ് 11 ൻ ഓഫീസില്‍ വെച്ച്
നടക്കും.

അസ്സൽ സർട്ടിഫിക്കട്ടുമായി 9.30 ഹാജർ ആവണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക്

ഫോണ്‍: 0494-2961018


ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി  ഒഴിവ്


ആരോഗ്യ വകുപ്പ് & പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവർ സംയുക്തമായി ട്രൈബല്‍ പാരാമെഡിക്‌സ് പദ്ധതിയിലേക്ക് ട്രെയിനിമാരെ നിയമിക്കുന്നു.


പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

21-35 ഇടയിൽ പ്രായമുള്ള നേഴ്‌സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം, ഡിപ്ലോമ  തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസ് കല്‍പ്പറ്റയിലോ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസുകളിലോ ആഗസ്റ്റ് 16 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും www.stdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍: 04936 202232.


കരാർ അടിസ്ഥാനത്തിൽ കെയര്‍ ഗിവര്‍ നിയമനം:


അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിലേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ കെയര്‍ ഗിവറെ നിയമിക്കുന്നു.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 25-45 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

(ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന ലഭിക്കും)

താത്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് രാവിലെ 11 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം.
ഫോണ്‍: 04936 260423.


അറ്റന്റര്‍ ഒഴിവ്


ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കരാർ അടിസ്ഥാനത്തിൽ ഫീമെയില്‍ അറ്റന്ററെ നിയമിക്കുന്നു.

യോഗ്യത: ബ്യൂട്ടീഷന്‍ കോഴ്സ് പാസ്.

താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

ഫോണ്‍: 0497 2706666.

Qualification any
Last Date: 10-08-2023

Subscribe to get Daily Job Alert

error:
error: