കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റെ കീഴിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.
കേരള സർക്കാരിന്റെ കീഴിലാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.
നിർദിഷ്ട പോസ്റ്റിലേക്ക് നിയമനം നടക്കുന്നത് ഡയറക്ട് ആണ് . കേരള സർക്കാരിന്റെ കീഴിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ 25 - 36 ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
മുകളിൽ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ്സാവുക അല്ലെങ്കിൽ തതുല്യമായതാകുന്നു.
സ്ത്രീകൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ കഴിയുകയില്ല.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 16/08/2023 മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒറ്റ തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് കേരള പിഎസ്സി തുളസി എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് കൂടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കുക.
വെബ്സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടി അവസാന തീയതികൾക്കു മുമ്പ് തന്നെ അപേക്ഷ സമർപ്പിക്കുവാൻ നിർദ്ദേശിക്കുന്നു.
Qualification | SSLC |
Last Date: | 16-08-2023 |