നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റ് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ജൂനിയര്‍ എൻജിനീയര്‍, ഒഴിവുകള്‍ ഏഴ്, യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്-സിവില്‍/ഇലക്‌ട്രിക്കല്‍. അക്കാദമിക മികവോടെയുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി 30.
സൂപ്രണ്ട്-10, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദം. കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷൻസില്‍ പരിജ്ഞാനം വേണം. സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എം.എ ഇന്റര്‍മീഡിയറ്റ് കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30.
ടെക്നിക്കല്‍ അസിസ്റ്റന്റ്-30, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്/എം.സി.എ അല്ലെങ്കില്‍ അക്കാദമിക മികവോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ബി.എസ്.സി/സെക്കൻഡ് ക്ലാസ് എം.എസ്.സി. പ്രായപരിധി 30.
ലൈബ്രറി ആൻഡ് ഇൻഫര്‍മേഷൻ അസിസ്റ്റന്റ്-3, യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി/ബി.എ/ബി.കോമും ലൈബ്രറി
ആൻഡ് ഇൻഫര്‍മേഷൻ സയൻസില്‍ ബിരുദവും. ലൈബ്രറി ഓട്ടോമേഷൻ ആൻഡ് നെറ്റ്‍വര്‍ക്കിങ് അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പി.ജി ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി 30.
സീനിയര്‍ അസിസ്റ്റന്റ്-10, യോഗ്യത: പ്ലസ് ടു/തത്തുല്യം, ടൈപിങ് മിനിറ്റില്‍ 35 വാക്ക് വേഗതയില്‍ കുറയരുത്. വേഡ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ് അടക്കം കമ്ബ്യൂട്ടറില്‍ പ്രാവീണ്യമുണ്ടാകണം. ബിരുദവും സ്റ്റെനോഗ്രഫി സ്കില്ലും അഭിലഷണീയം. പ്രായപരിധി 33.
സീനിയര്‍ ടെക്നീഷ്യൻ-14, യോഗ്യത: ശാസ്ത്രവിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ് ടു അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ് ടുവും ഒരുവര്‍ഷത്തെ ഐ.ടി.ഐ കോഴ്സ് സര്‍ട്ടിഫിക്കറ്റും; അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. ബാച്ചിലേഴ്സ് ബിരുദം അഭിലഷണീയം. പ്രായപരിധി 33 വയസ്സ്.
ജൂനിയര്‍ അസിസ്റ്റന്റ്-24, യോഗ്യത: പ്ലസ് ടു/തത്തുല്യം, ടൈപിങ് മിനിറ്റില്‍ 35 വാക്ക് വേഗത. കമ്ബ്യൂട്ടര്‍ പ്രാവീണ്യമുണ്ടാകണം. പ്രായപരിധി 27.
ടെക്നീഷ്യൻ-30, യോഗ്യത: സീനിയര്‍ ടെക്നീഷ്യനുള്ളതുപോലെ തന്നെ. ബിരുദം അഭിലഷണീയമല്ല. പ്രായപരിധി 27.
ഓഫിസ് അറ്റൻഡന്റ്-ഏഴ്, യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായപരിധി 27.
ലാബ് അറ്റൻഡന്റ്-15, യോഗ്യത: ശാസ്ത്രവിഷയങ്ങളില്‍ പ്ലസ് ടു/തത്തുല്യം. പ്രായപരിധി 27.
Qualification | Refer Notification |
Last Date: | 30-08-2023 |