🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പരീക്ഷ ഇല്ലാതെ ജോലി നേടാം

Image

ഓഡിയോളജിസ്റ്റ് കരാർ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി വിഭാഗത്തിലേക്ക് ഓഡിയോളജിസ്റ്റ് ആൻ്റ് എസ്എൽപി ഗ്രേഡ് II തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഓഡിയോളജി ആൻ്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലുള്ള ബിരുദവും ആർസിഐ രജിസ്ട്രേഷനും. പ്രതിദിന വേതനം 750 രൂപ. താത്പര്യമുള്ള ഉദ്യേഗാർത്ഥികൾ ജനുവരി 25ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണം.


ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു

ടൂറിസം വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു.

വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും.

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ.

വിശദവിവരങ്ങള്‍ www.keralatourism.org എന്ന സൈറ്റില്‍ ലഭ്യമാണ്.

ഫോണ്‍ : 0471 2560419.


ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം

ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു.

JDC , കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോണ്‍: 04935 240535.

Qualification DEGREE
Last Date: 15-02-2023

Subscribe to get Daily Job Alert

error:
error: