തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ആശുപ്രതിയില്‍ ഉള്ള അഞ്ച് ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 500 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു.
- എസ്.എസ്.എൽ.സി, ബാഡ്ജോടു കൂടിയ ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുള്ള ലൈസൻസും, ഉയർന്ന ശാരീരിക ക്ഷമതയും ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല.
- പ്രവൃത്തി പരിചയം അഭിലക്ഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 19-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസിൽ നേരിട്ടോ, [email protected] ഇ-മെയിലിലോ, തപാൽ മാർഗത്തിലോ അപേക്ഷ സമർപ്പിക്കണം.
- നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484-2777489 നമ്പരിലോ ആശുപത്രി ഓഫീസിൽ നിന്ന് നേരിട്ടോ അറിയാം.
- സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ ഇന്റർവ്യൂവിന് ഫോണിൽ വിളിച്ചറിയിക്കുന്നതാണ്.
Qualification | 10 |
Last Date: | 19-12-2022 |
Subscribe to get Daily Job Alert