ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലായി 40 തസ്തികകളില്‍ കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. keralapsc.gov.in എന്ന എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ജനറല്‍ റിക്രൂട്ട്‌മെന്റ് തലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോം സയന്‍സ് (ജനറല്‍), ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്നോളജി (പൊളിടെക്നിക്കുകള്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കൊമേഴ്സ് (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, കെമിസ്ട്രി (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (സീനിയര്‍), ഫോര്‍മാന്‍/സ്റ്റോര്‍ ഇന്‍ചാര്‍ജ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജുക്കേഷന്‍ (ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍), ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്, അക്കൗണ്ട്സ് & സെക്രട്ടേറിയല്‍), അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ്(പോളിടെക്നിക്സ്), സബ് എന്‍ജിനീയര്‍ (സിവില്‍), ഇ.ഇ.ജി. ടെക്നീഷ്യന്‍ ഗ്രേഡ്-II, സെക്യൂരിറ്റി ഗാര്‍ഡ് (വിമുക്തഭടന്മാര്‍ മാത്രം), ട്രേസര്‍.
ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം: ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)മലയാളം മാധ്യമം (തസ്തികമാറ്റംവഴി), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്., ലബോറട്ടറി അറ്റന്‍ഡര്‍.......
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 2.
Qualification | any |
Last Date: | 02-11-0022 |