🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മാതൃഭൂമിയിൽ അവസരങ്ങൾ

Image

മാതൃഭൂമിയുടെ വിവിധ ജില്ലാ-പ്രാദേശിക ബ്യൂറോകളില്‍ ലൈനര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, പാലക്കാട്,എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കാണ് അവസരം. യോഗ്യത: ജേണലിസത്തിലോ മറ്റ് വിഷയത്തിലോ രണ്ടാംക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദവും ജേണലിസത്തില്‍ ബിരുദം/ഡിപ്ലോമ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാനും അനായാസം സംസാരിക്കാനുമുള്ള കഴിവ്. പൊതുവിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 2022 ഒക്ടോബര്‍ ഒന്നിന് 30 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം careers@mpp.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം. മെയിലില്‍ 'Application for the Post of Liners at___' എന്ന് വ്യക്തമാക്കണം അവസാന തീയ്യതി: 14-10-2022.

Qualification
Last Date: 14-10-0022

Subscribe to get Daily Job Alert

error:
error: