ഹോസ്റ്റൽ അസിസ്റ്റ് നിയമനം
179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ
ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഹോസ്പിറ്റൽ അറ്റൻഡന്റ്
തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ഏഴാം ക്ലാസ് പാസാണ് വിദ്യാഭ്യാസ യോഗ്യത.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ നേരിട്ടോ അല്ലെങ്കിൽ 2020 ഓഗസ്റ്റ് 29-ന് വൈകുന്നേരം 5 മണിക്കകം അയക്കാമെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് അറിയിച്ചു.
ഫോൺ: 0466 2256368.
ഇന്റർവ്യൂ വഴി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രോജക്ട് അസിസ്റ്റന്റ് (1) തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത: ഇവയിലേതെങ്കിലും വിഷയങ്ങളിൽ ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസിൽ ഒന്നാം ക്ലാസ് ബിരുദവും വിത്ത് കൈകാര്യം ചെയ്യൽ, നഴ്സറി ടെക്നിക്കുകളിൽ പരിചയവും. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപ. പ്രായപരിധി 36 വയസ്സ്. പട്ടികജാതി-പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ ഒന്നിന് രാവിലെ 10ന് പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
Qualification | |
Last Date: | 30-08-2022 |