🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Image

മൾട്ടിടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ നിയമനം

എറണാകുളം തേവര ഫെറിയിൽ ഗവ. ഫിഷറീസ് സ്കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഗവ. വികലാംഗ വനിതാ മന്ദിരത്തിലെ നിവാസികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു.

ജോലി തികച്ചും താൽക്കാലിക വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലായിരിക്കും.

ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ്സ് യോഗ്യതയും ശാരീരികക്ഷമതയുമുള്ള 25നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം.

രാത്രിയും പകലും ഡ്യൂട്ടിയും, അവശ്യസന്ദർഭങ്ങളിൽ ആശുപത്രി ഡ്യൂട്ടിയും ചെയ്യുവാൻ സന്നദ്ധരായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ, ഇലക്ട്രൽ ഐ.ഡി/റേഷൻ കാർഡ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് മൂന്ന് രാവിലെ 11ന് ഗവ. വികലാംഗ വനിതാമന്ദിരത്തിൽ വെച്ച് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2663688.

ട്രെയിനി അനലിസ്റ്റ് നിയമനം

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള കോട്ടയം റീജണല്‍ ഡയറി ലബോറട്ടറിയില്‍ പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പരിശോധന നടത്തുന്നതിനും വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനും ട്രെയിനി അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ബി.ടെക്/ബി.എസ് സി. ഡയറി സയന്‍സില്‍ ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ കെമിസ്ട്രി/ബയോകെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ പരിഗണിക്കും.

പ്രായം: 18നും 40നും മധ്യേ.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷ ഓഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടര്‍, റീജണല്‍ ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഈരയില്‍ക്കടവ് കോട്ടയം 686001 എന്ന വിലാസത്തില്‍ നല്‍കണം.


വിശദവിവരത്തിന് ഫോണ്‍: 0481 2563399.


സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനം

കോട്ടയം : വനിതാ -ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യല്‍ വര്‍ക്ക് വിത്ത് മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് സ്‌പെഷലൈസേഷന്‍ / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രായപരിധി 40 വയസ്. കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തില്‍ ഓഗസ്റ്റ് 10 നകം നല്‍കണം.

വിശദവിവരത്തിന് ഫോണ്‍: 0481 2961272.

Qualification any
Last Date: 03-08-2022

Subscribe to get Daily Job Alert

error:
error: