🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വിവിധ സ്ഥലങ്ങളിലായി നിരവധി ഒഴിവുകൾ

Image

ലാബ് ടെക്‌നിഷ്യന്‍ നിയമനം

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം ലാബില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു.

പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ബയോളജി, കേരള സര്‍ക്കാര്‍ അംഗീകാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ബിരുദം (ബി.എസ്.സി. എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ(ഡി. എം.എല്‍.ടി) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.

പ്രായപരിധി 40 വയസ്സിന് താഴെ. താത്പര്യമുള്ളവര്‍ യോഗ്യത, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് നാലിനകം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.

ഓഗസ്റ്റ് 10 ന് രാവിലെ പത്തിന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 9744654090

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളള യുവതി യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

21-35 നും ഇടയില്‍ പ്രായമുള്ള എം.എസ്.ഡബ്ല്യു. യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രതിമാസം 20000 രൂപ ഹോണറോറിയം ലഭിക്കും.
അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷകള്‍ ഓഗസ്റ്റ് 5 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

ഫോണ്‍: 04936 203824.


അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

സിവില്‍/അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് ബിരുദം യോഗ്യതയുള്ള 20 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് ഒമ്പതിനകം നല്‍കണം.

വിശദവിവരത്തിന് ഫോണ്‍ : 0481 2382266

Qualification any
Last Date: 05-08-2022

Subscribe to get Daily Job Alert

error:
error: