വാക് -ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു.
ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം. പത്താം ക്ലാസും ഏതെങ്കിലും ഐ.ടി.ഐ ട്രേഡില്‍ ലഭിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.
പ്രതിദിന വേദനം 650 രൂപ.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10 ന് മുന്‍പ് തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
അറ്റന്റന്റ് നിയമനം
മലപ്പുറം ജില്ലയില്‍ എടവണ്ണ ചാത്തല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ അറ്റന്റന്റ് ഗ്രേഡ് ll ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്താന്‍ ജൂണ്‍ 22ന് രാവിലെ 10ന് അഭിമുഖം നടത്തും.
ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്ഥാപന പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം അഭിമുഖത്തിന് എത്തണം.
EVM മോട്ടോഴ്സിൽ അവസരം
ഇവിഎം മോട്ടോഴ്സ് കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലേക്ക് സെയിൽസ് കണ്‍സള്‍ട്ടന്‍റ്, ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ആളുകളെ ക്ഷണിക്കുന്നു.
സെയിൽസ് കണ്‍സള്‍ട്ടന്‍റ്
യോഗ്യത-
- ഡിഗ്രി / ഡിപ്ലോമ
- 2 വീലർ ആൻഡ് 4 വീലർ ഡ്രൈവർ ലൈസൻസ് നിർബന്ധം
ടെക്നീഷ്യൻ
യോഗ്യത-
- ഡിഗ്രി / ഡിപ്ലോമ
- ടെക്നീഷ്യൻ മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം.
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Ph: - 9778694298 or [email protected]
Qualification | |
Last Date: | 22-06-2022 |