🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

Image



    വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (ഒരു ഒഴിവ്) , മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ട് ഒഴിവ്) തസ്തികയിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണു നിയമനം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലിചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യാഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

  • സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (ഒന്ന്) നിയമബിരുദം/ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ (ഹോണറേറിയം പ്രതിമാസം 22,000/- രൂപ മാത്രം) ബിരുദം . സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെന്റ് എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

  • മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (ഒന്ന്) എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം (മൂന്ന് വര്‍ഷം അഭികാമ്യം) (ഹോണറേറിയം പ്രതിമാസം 8,000- രൂപ മാത്രം) ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം.)

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ ജൂണ്‍ 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ 8281999057 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

Qualification any
Last Date: 15-06-2022

Subscribe to get Daily Job Alert

error:
error: