കേരള മൃഗ സംരക്ഷണ വകുപ്പ് അവരുടെ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II എന്നീ പോസ്റ്റുകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
മറ്റു വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര്: ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II
ഒഴിവുകളുടെ എണ്ണം: 12
പ്രായപരിധി: 18-36 വയസ്സ്.
ശമ്പളം : 27,900-63,700/-
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സംസ്ഥാനത്തെ ഏതെങ്കിലും മെഡിക്കൽ കോളേജുകളിലോ സർക്കാർ അല്ലെങ്കിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിലോ നടത്തുന്ന ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ വിജയിച്ചിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി ഓൺലൈനായി 22/06/2022 മുൻപ് അപേക്ഷ ഓൺലൈനിൽ സമർപ്പിക്കേണ്ടതാണ്.
Qualification | sslc |
Last Date: | 22-06-2022 |