തിരുവനന്തപുരം മേഖലാ ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഫെബ്രുവരി 10ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂ-ൽ പങ്കെടുക്കുക .
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് ആയിരിക്കും നിയമനം നടക്കുന്നത്.
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്കാണ് യോഗ്യത. പരിചയ സമ്പന്നർക്കും ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്കും മുൻഗണന ലഭിക്കും.
12,000 രൂപയാണ് മാസവേതനം ആയി നിശ്ചയിച്ചിരിക്കുന്നത് . 36 വയസ് ആണ് പരമാവധി പ്രായപരിധി. സംവരണാനുകൂല്യമുള്ളവർക്കും നിയമാനുസൃത ഇളവ് അനുവദിക്കും.
യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിൽ (ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര) ഫെബ്രുവരി 10ന് രാവിലെ 10നു നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
Qualification | 10 |
Walk in Interview: | 10-02-2022 |