🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

5ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ള തൊഴിലവസരങ്ങളിലേക്ക് BECIL റിക്രൂട്ട്മെന്റ്

Image

ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (BECIL) മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), ഹൗസ് കീപ്പിംഗ് സ്റ്റാഫ്, മാലി, സൂപ്പർവൈസർ, ഗാർബേജ് കളക്ടർ എന്നീ തസ്തികകളിലേക്ക് 55 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു

  • മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്)- അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്.
  • ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് - അംഗീകൃത ബോർഡിൽ നിന്ന് അഞ്ചാം ക്ലാസ്.
  • മാലി - അംഗീകൃത ബോർഡിൽ നിന്ന് അഞ്ചാം ക്ലാസ്.
  • സൂപ്പർവൈസർ - അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. അഭികാമ്യം: പ്രസക്തമായ മേഖലയിൽ 2 വർഷത്തെ പരിചയം.
  • ഗാർബേജ് കളക്ടർ - അംഗീകൃത ബോർഡിൽ നിന്ന് അഞ്ചാം ക്ലാസ്.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ നിശ്ചിത ഫീ അടക്കേണ്ടതുണ്ട്. OBC /ജനറൽ Rs.750/- (അപേക്ഷിക്കുന്ന ഓരോ അധിക തസ്തികയ്ക്കും 500/- രൂപ അധികമായി)രൂപയും ST/SC/Ex-s/PWDRs.450/- (അപേക്ഷിക്കുന്ന ഓരോ അധിക തസ്തികയ്ക്കും 300/- രൂപ അധികമായി)രൂപയും അടക്കണം.

എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ്   www.becil.com

അല്ലെങ്കിൽ https://becilregistration.com

വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10 ഡിസംബർ 2021 ആണ്. അപേക്ഷകർ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കണം.

Qualification 5/10/Degree
Last Date: 10-12-2021

Subscribe to get Daily Job Alert

error:
error: