ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,തിരുവനതപുരം ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത് (പരമാവധി 179 ദിവസം). താല്പര്യമുള്ളവർ നവംബർ 18,2021 രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുക.
കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ : യുആർ-6, ഒബിസി-2, എസ്സി-1, ഇ ഡബ്ല്യുഎസ്- 1 (1 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന ഒഴിവ്). വിദ്യാഭ്യാസ യോഗ്യത : 10-ാം ക്ലാസ് പാസായിരിക്കണം. ലൈറ്റ് & ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ച് വർഷത്തെ പരിചയം, അതിൽ ഒരു സ്ഥാപനത്തിൽ പബ്ലിക് സർവീസ് ബാഡ്ജ് ഉപയോഗിച്ച് ഹെവി പാസഞ്ചർ / ഗുഡ്സ് കാരിയർ ഓടിക്കുന്നതിൽ 3 വർഷത്തെ പരിചയം.
തിരഞ്ഞെടുക്കുന്ന രീതി : എഴുത്തു പരീക്ഷ & നൈപുണ്യ ടെസ്റ്റ്. ശമ്പള൦ : 17,300/- രൂപ. പരമാവധി പ്രായപരിധി : 30 വയസ്സ്. തീയതിയും സമയവും : നവംബർ 18,2021. രാവിലെ 10.30 മണി.
റിപ്പോർട്ടിങ് സമയം : രാവിലെ 9 മണി.
താല്പര്യമുള്ള ഉദ്യോഗാർഥികൾ പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലൈസൻസ് ഉൾപ്പടെയുള്ള രേഖകളുമായി റിപ്പോർട്ട് ചെയ്യുക. സ്ഥലം : അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം
Qualification | 10 |
Last Date: | 18-11-2021 |