സർവീസ് അസിസ്റ്റൻറ്, നെറ്റ് മെന്റർ എന്നീ തസ്തികകളിലേക്ക് സോണൽ ഡയറക്ടർ, സർവ്വേ ഇന്ത്യ കൊച്ചി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷാഫോമുകൾ സ്പീഡ് പോസ്റ്റ് വഴിയോ പോസ്റ്റൽ വഴിയോ അയക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23,2021 വരെയാണ്.
സർവീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളപരിധി 25,500 രൂപ മുതൽ 81,100 രൂപ വരെയാണ്. 30 വയസ്സാണ് പരമാവധി പ്രായപരിധി. അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് പാസ് ആയിരിക്കണം കൂടാതെ ഫിഷറീസ് ടെക്നോളജി യിലുള്ള ഡിപ്ലോമയും രണ്ടു വർഷത്തെ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്.
നെറ്റ് മെൻറർ തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. ഇതിലേക്കായി നിശ്ചയിച്ചിരിക്കുന്ന ശമ്പളപരിധി 18,000 രൂപ മുതൽ 56,900 രൂപ വരെയാണ്. നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി 18 നും 25നും മധ്യേ ആണ്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ആണ് വിദ്യാഭ്യാസയോഗ്യത ആയി പരിഗണിക്കുന്നത്.
അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ ഉൾപ്പടെ “ദി സോണൽ ഡയറക്ടർ, കൊച്ചിൻ ബേസ് ഓഫ് ഫിഷറി സർവീസ് ഓഫ് ഇന്ത്യ, പോസ്റ്റ് ബോക്സ് നമ്പർ 853 കൊച്ചങ്ങാടി, കൊച്ചി പിൻ 682005, കൊച്ചി, എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.
Qualification | 10, degree |
Last Date: | 23-11-2021 |