ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഹരിയാന)
380 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
വാച്ച്മാൻ തസ്തികയിലേക്കാണ് നിയമനം കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടുന്നതിന് അവസരം പ്രയോജനപ്പെടുത്താം.
നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് പാസാക്കുക എന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നവർ 18 നും 25 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ 19/11/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
എഴുത്തു പരീക്ഷയിലൂടെ ആയിരിക്കും നിയമനം.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | 8 |
Last Date: | 19-11-2021 |
Subscribe to get Daily Job Alert