റീഹാബിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) ഔദ്യോഗിക വെബ്സൈറ്റ് http://www.rehabcouncil.nic.in മുഖേന ആർസിഐ റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഡെസ്പാച്ച് റൈഡർ, സ്റ്റാഫ് കാർ ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്. താല്പര്യമുള്ളതും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ നവംബർ 29, 2021ആയി മുൻപായി അപേക്ഷിക്കാവുന്നതാണ്.
- ജൂനിയർ സ്‌റ്റെനോഗ്രാഫർ ശമ്പളം : 25500-81100/- രൂപ ഒഴിവുകൾ : 01 (ഒ.ബി.സി) യോഗ്യത : പത്താം ക്ലാസ് പാസ് .
- സ്റ്റാഫ് കാർ ഡ്രൈവർ ശമ്പളം : 19900-63200/-രൂപ. ഒഴിവുകൾ : 01(യു.ആർ ) യോഗ്യത : പത്താം ക്ലാസ് പാസ്, ലൈസൻസ് ഉണ്ടായിരിക്കണം.
- ഡെസ്പാച് റൈഡർ ശമ്പളം :19900-63200/- രൂപ. ഒഴിവുകൾ : 01 (യു.ആർ ) യോഗ്യത : പത്താം ക്ലാസ് പാസ്, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (ലൈബ്രറി അറ്റന്റന്റ്) ശമ്പളം : 18000-5690/-രൂപ. ഒഴിവുകൾ : 01 (യു.ആർ ) യോഗ്യത : മിഡിൽ സ്കൂൾ സ്റ്റാൻഡേർഡ് പാസ്
അപേക്ഷിക്കേണ്ട രീതി : താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോർമാറ്റിൽ നവംബർ 29 ,2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
അപേക്ഷയ്ക്കൊപ്പം താഴെ കൊടുത്തിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയയ്ക്കണം. വിദ്യാഭ്യാസ, പ്രൊഫഷണൽ യോഗ്യതാ സർട്ടിഫിക്കറ്റ്. ജനന സർട്ടിഫിക്കറ്റ് (വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്) . ജാതി സർട്ടിഫിക്കറ്റ്. നിങ്ങൾ റിസർവ് ചെയ്ത വിഭാഗത്തിൽ പെട്ടവരാണെങ്കിൽ. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്. പോസ്റ്റിന് ബാധകമാണെങ്കിൽ.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്
Qualification | 10 |
Last Date: | 29-11-2021 |