ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.becil.com/ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ഹാൻഡിമാൻ/ലോഡർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് 103 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
- ഹാൻഡിമാൻ/ലോഡർ സ്ഥലം : റായ്പൂർ-17, ഗുവാഹത്തി-40, ദിബ്രുഗഢ്-05, സിൽച്ചാർ-05 പ്രായപരിധി : 45 വയസ്സ്. വിദ്യാഭ്യാസ യോഗ്യത : എട്ടാം പാസായവർ, പ്രാദേശിക ഭാഷയിലും ഹിന്ദിയിലും ആശയവിനിമയം നടത്താൻ കഴിയണം. ശമ്പളം : 11,206 രൂപ മുതൽ 14,014 രൂപ വരെ
- ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്ഥലം :ഗുവാഹത്തി-05, ദിബ്രുഗഢ്-01, സിൽച്ചാർ-01 പ്രായപരിധി : 30 വയസ്സ് വിദ്യാഭ്യാസ യോഗ്യത : ബിരുദം. ശമ്പളം :15,834 രൂപ
- സൂപ്പർവൈസർ സ്ഥലം :റായ്പൂർ-08, ഗുവാഹത്തി-10, ദിബ്രുഗഢ്-01, സിൽച്ചാർ-01 പ്രായപരിധി : 30 വയസ്സ്. വിദ്യാഭ്യാസ യോഗ്യത :ബിരുദം ശമ്പളം : 18,564 രൂപ/ സീനിയർ സൂപ്പർവൈസർ സ്ഥലം :റായ്പൂർ-02, ഗുവാഹത്തി-05, ദിബ്രുഗഢ്-01, സിൽച്ചാർ-01 പ്രായപരിധി : 35 വയസ്സ്. വിദ്യാഭ്യാസ യോഗ്യത : ബിരുദം ശമ്പളം : 20,384 രൂപ.
കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ്. – ജനറൽ – 750 രൂപ (അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 500 രൂപ അധികമായി) – ഒബിസി – 750 രൂപ (അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 500 രൂപ) – എസ്സി/എസ്ടി – 450 രൂപ(അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 300 രൂപ അധികമായി) – എക്സ് സർവീസ്മാൻ – അപേക്ഷിച്ച ഓരോ അധിക പോസ്റ്റിനും 750 രൂപ (500 രൂപ അധികമായി) – സ്ത്രീകൾ – അപേക്ഷിച്ച ഓരോ അധിക പോസ്റ്റിനും 750 രൂപ (500 രൂപ അധികമായി) – ഇഡബ്ല്യുഎസ്/പിഎച്ച് – 450 രൂപ(അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും 300 രൂപ)
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ 07.10.2021 മുൻപ് അവരുടെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | 8, degree |
Last Date: | 07-10-2021 |