കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ജൂനിയർ അസിസ്റ്റൻറ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20, 2021.
- ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ 3 ഒഴിവുകളുണ്ട്. 22,200 രൂപ മുതൽ 45,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം കൂടാതെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ആണ് ആവശ്യമായ യോഗ്യത.
താല്പര്യമുള്ളവർ പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിച്ച് 20/10/2021 മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. (ഒറ്റത്തവണ രജിസ്ട്രേഷൻ നേരത്തെ പൂർത്തീകരിച്ച് വർക്ക് പ്രൊഫൈൽ നേരിട്ട് അപേക്ഷിക്കാവുന്നതാണ്.)
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസിലാകണം എന്ന് അഭ്യർത്ഥിക്കുന്നു.
Qualification | degree |
Last Date: | 20-10-2021 |
Subscribe to get Daily Job Alert