🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് psc വിജ്ഞാപനം പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

Image

കേരളത്തിലെ റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രെജിസ്ട്രേഷൻ പൂർത്തിയാക്കി  അപേക്ഷകൾ സമർപ്പിക്കാം.( നേരത്തെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് പ്രൊഫൈൽ വഴി കയറി അപ്ലൈ ചെയ്യാവുന്നതാണ് )

കേരളത്തിലെ എല്ലാ ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അവസരമുണ്ട്.

  • 17,000 രൂപ മുതൽ 37,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
  • 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.
  • ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന 20 /10/ 2021 മുൻപ്  ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക

Qualification 10
Last Date: 20-10-0201

Subscribe to get Daily Job Alert

error:
error: