വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗിക വെബ്സൈറ്റ് മുഖേന റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 9 2021.
സീനിയർ അസിസ്റ്റൻറ് – എയർപോർട്ട് സർവീസ്, അസിസ്റ്റൻറ്- എയർപോർട്ട് സർവീസ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്. സീനിയർ അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കോഴിക്കോട് എയർപോർട്ടിൽ ആയിരിക്കും നിയമനം നടത്തുന്നത്.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്. 30 വയസ്സാണ് പരമാവധി പ്രായ പരിധി. 20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കൊച്ചി എയർപോർട്ടിൽ ആയിരിക്കും നിയമനം നടക്കുന്നത്.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബികോം ബിരുദം കൂടാതെ റ്റാലിയും എക്സൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സാണ് പരമാവധി പ്രായപരിധി. 25,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഒരു ഒഴിവുണ്ട്. മുംബൈ എയർപോർട്ടിൽ ആയിരിക്കും നിയമനം നടക്കുന്നത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. കുറഞ്ഞത് ആറു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസ്സാണ് പരമാവധി പ്രായപരിധി. അറുപതിനായിരം രൂപയാണ് പ്രതിമാസ ശമ്പളം.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | degree |
Last Date: | 09-09-2021 |