ഹരിയാന പോസ്റ്റൽ സർക്കിളിൽ പോസ്റ്റൽ അസിസ്റ്റന്റ്,പോസ്റ്റുമാൻ,മെയിൽ ഗാർഡ്,എൽഡി ക്ലർക്ക്, മൾട്ടി ടാസ്ക്ക് ഓഫീസർ (MTS )എന്ന് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
- പോസ്റ്റർ അസിസ്റ്റൻറ് / സോർട്ടാൽ അസിസ്റ്റൻറ് തസ്തികയിൽ 28 ഒഴിവുകളാണുള്ളത്. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ സ്കൂളിൽ നിന്നും പ്ലസ് ടു പാസായവർക്ക്, കൂടാതെ ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.
- പോസ്റ്റുമാൻ/ മെയിൽഗാർഡ് തസ്തികയിൽ 18 ഒഴിവുകളുണ്ട്. 21,700 രൂപ മുതൽ 69,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. പ്ലസ് ടു ആവശ്യമായ യോഗ്യത കൂടാതെ ഹിന്ദി ഭാഷ അറിഞ്ഞിരിക്കണം, മാത്രവുമല്ല പത്താം ക്ലാസ് വരെയെങ്കിലും ഹിന്ദി ഭാഷ പഠിച്ചിരിക്കണം.
- എൽഡി ക്ലർക്ക് തസ്തികയിലേക്ക് ഒരു ഒഴിവുകളാണുള്ളത് 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി.പ്ലസ് ടു ജയിച്ചവർക്കും ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.
- മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 28 ഒഴിവുകളുണ്ട്. 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാ൦, കൂടാതെ ഹിന്ദി അറിഞ്ഞിരിക്കണം.
മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ അവരുടെ അപേക്ഷകൾ
Assistant Director (Staff), O/o the Chief Postmaster General, 107 Mall Road, Haryana Circle, Ambala Cantt-133001
എന്ന വിലാസത്തിൽ 29/09/2021മുൻപ് അപേക്ഷകൾ സമർപ്പിക്കുക.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി എന്ന് ഉറപ്പുവരുത്തുക.
Qualification | |
Last Date: | 29-09-2021 |
Subscribe to get Daily Job Alert