നാഷണൽ ബോട്ടോണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NBRI )ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സർക്കാരിന്റെ കീഴിൽ തൊഴിലവസരങ്ങൾ അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ജൂനിയർ സെക്രട്ടറിയേറ്റ് സ്റ്റാൻഡ് (ജനറൽ),ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ( ഫിനാൻസ് &അക്കൗണ്ടന്റ്), ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്( സ്റ്റോർ &പർച്ചേസ്) എന്നീ പോസ്റ്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .
മേൽപ്പറഞ്ഞ പോസ്റ്റുകളിൽ അപേക്ഷിക്കുന്നവർക്ക് വേണ്ട യോഗ്യതകളും അനുബന്ധ വിവരങ്ങളും ചുവടെ ചേർക്കുന്നു.
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
- (ജനറൽ) ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ 10,+2 അല്ലെങ്കിൽ തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയും 30/35 wp വേഗതയിൽ കമ്പ്യൂട്ടർ ടൈപ്പിങ്ങും കൈകാര്യം ചെയ്യുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.
2 ജൂനിയർ സെക്രട്ടറിയേറ്റ്അസിസ്റ്റന്റ്
(ഫിനാൻസ്&അക്കൗണ്ടന്റ്)
- ഈ പോസ്റ്റിലെക്ക് ഒരു അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് 10,+2 അല്ലെങ്കിൽ തത്തുല്യമായയാതിനോടപ്പം അക്കൗണ്ടൻസി യും ഹിന്ദി ഇംഗ്ലീഷ് എന്നിവയിൽ ടൈപ്പിംഗ് പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
3 ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്(സ്റ്റോർ&പർച്ചേസ്)
- ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ 10,+2എന്നീ വിദ്യാഭ്യാസ യോഗ്യത യോടൊപ്പം ഹിന്ദി ഇംഗ്ലീഷ് എന്നിവയിൽ ടൈപ്പിംഗ് പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് 28 വയസ്സ് കവിയരുത് എന്ന് നിബന്ധനയുണ്ട്.
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് പ്രതീക്ഷിക്കുന്ന ശമ്പളം 19900-63200 രൂപയായിരിക്കും.
അപേക്ഷ സമർപ്പിക്കുന്ന ആളുകൾ അപേക്ഷ ഫീസ് 100 രൂപ അടയ്ക്കേണ്ടതാണ് (SC, ST, PWD, സ്ത്രീകൾ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല ) ഡ്രാഫ്റ്റ് വഴിയാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 30/09/2021 മുൻപ് ചുവടെ ചേർക്കുന്ന വിലാസത്തിൽ അവരുടെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Controller of Administration, CSIR-NBRI, Rana Pratap Marg, Lucknow-226001
ചുവടെ നൽകിയിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം https://nbri.res.in/
ഈ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപ്ലിക്കേഷൻ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് നോട്ടിഫിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള ആവശ്യ രേഖകൾ സഹിതം മുകളിൽ ചേർത്ത് തായ വിലാസത്തിൽ അയക്കുക.
Qualification | +2 |
Last Date: | 30-09-2021 |