ഇന്ത്യൻ നാവിക സേനയിൽ 22 സിവിലിയൻ തസ്തികയിലേക്ക് നിയമനത്തിന് വേണ്ടിവിജ്ഞാപനം പുറത്തിറക്കി.
കേന്ദ്രസർക്കാറിന് കീഴിൽ മികച്ച തൊഴിലവസരങ്ങൾക്ക് ശ്രമിക്കുന്നവർ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ:
സിവിലിയൻ മോട്ടോർ ഡ്രൈവർ (OG): 10
ദക്ഷിണ നേവൽ കമാൻഡ് കൊച്ചി: 10
കീടനിയന്ത്രണ തൊഴിലാളി: 12
ദക്ഷിണ നേവൽ കമാൻഡ് കൊച്ചി: 06
ആൻഡമാൻ നിക്കോബാർ കമാൻഡ്: 06
- മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത: സിവിലിയൻ മോട്ടോർ ഡ്രൈവർ (OG): മെട്രിക്കുലേഷൻ/10 കൂടാതെ ഹെവി വെഹിക്കിളുകൾക്കും മോട്ടോർ സൈക്കിളുകളും ഓടിക്കാൻ ഉള്ള ഡ്രൈവിംഗ് ലൈസൻസുംHMV ഡ്രൈവിംഗിൽ ഒരു വർഷത്തെ പ്രായോഗിക പരിചവും ഉണ്ടായിരിക്കണം,
- കീട നിയന്ത്രണ വർക്കർ: മെട്രിക്കുലേഷൻ/10 & ഹിന്ദി / പ്രാദേശിക ഭാഷ വായിക്കാനും സംസാരിക്കാനുമുള്ള കഴിവ് എന്നിവയാണ് വിദ്യാഭ്യാസയോഗ്യത.
സിവിലിയൻ മോട്ടോർ ഡ്രൈവർ (OG): ലെവൽ 2 (19900 - 63200 രൂപ)
കീട നിയന്ത്രണ തൊഴിലാളി: ലെവൽ 1 (18000 - 56900 രൂപ) എന്നിങ്ങനെയായിരിക്കും സാലറി
പ്രായം 18നും 25നും ഇടയിൽ ആയിരിക്കണമെന്ന നിബന്ധന ഉണ്ട്.
(സർക്കാർ ചട്ടങ്ങളനുസരിച്ച് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ് ).
നിർദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ അവരുടെ അപേക്ഷകൾ 28/08/2021മുൻപായി ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, (ഫോർ സ്റ്റാഫ് ഓഫീസർ (സിവിലിയൻ റിക്രൂട്ട്മെന്റ് സെൽ)), ഹെഡ്ക്വാർട്ടേഴ്സ് സതേൺ നേവൽ കമാൻഡ്, കൊച്ചി-682004 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ( അപേക്ഷകർ നിശ്ചിത ഫോർമാറ്റിൽ ആവശ്യ രേഖകളുംസ്വയം സാക്ഷ്യപ്പെടുത്തിയവിവരങ്ങളും ഉൾപ്പെടെയാണ് അയക്കേണ്ടത് )
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | 10 |
Last Date: | 28-08-2021 |