കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB ) കീഴിൽ ജൂനിയർ ക്ലാർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കാഷ്യർ, അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പോസ്റ്റുകളും അനുബന്ധ വിവരങ്ങളും താഴെ ചേർക്കുന്നു.
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ഉള്ള യോഗ്യതഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കേരള / കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം പാസ്സായ ഡാറ്റാ എൻട്രി കോഴ്സിന്റെ സർട്ടിഫിക്കറ്റ്. അംഗീകൃത കമ്പനിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- ജൂനിയർ ക്ലർക്ക്/ ക്യാഷ്യർ എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ള ആളുകൾ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സിന് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ നടത്തുന്ന സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ (JDC), ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ -ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഹയർ ഡിപ്ലോമസബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (സഹകരണത്തിൽ ജൂനിയർ ഡിപ്ലോമ) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്‌സി പൂർത്തിയാക്കിയ ആളുകൾക്കും അപേക്ഷിക്കാം.
- അസിസ്റ്റന്റ് സെക്രട്ടറി എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ള ആളുകൾഎല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് 50% മാർക്കോടെ കോ-ഓപ്പറേറ്റീവ് യൂണിവേഴ്സിറ്റിയിലെ ഹയർ സെക്കൻഡറി ഡിപ്ലോമ (HDC അല്ലെങ്കിൽ HDC & കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്റെ ബിഎം, അല്ലെങ്കിൽ എച്ച്ഡിസി അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ്). സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (സഹകരണത്തിൽ ജൂനിയർ ഡിപ്ലോമ) പാസായിരിക്കണം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്‌സി / എംഎസ്‌സി അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 50% മാർക്കോടെ ബി.കോം ബിരുദം.
പോസ്റ്റിലേക്ക് അപേക്ഷിക്കാൻഉള്ള പ്രായപരിധി 18 നും 40 നും ഇടയിലാണ്.
ആകെ 249 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു എന്ന് ഉറപ്പു വരുത്തിയശേഷം 01/09/2021 മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | B. COM /DEGREE/ JDS |
Last Date: | 01-09-2021 |
Subscribe to get Daily Job Alert