ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമേഡ് ഫോഴ്സ് മെഡിക്കൽ സർവീസ് (DGAFMS)കീഴിൽ 89 ഒഴിവിലേക്ക് നിയമനം നടത്തുന്നു.കേന്ദ്രസർക്കാറിന് കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നവർക്ക്അവസരം പ്രയോജനപ്പെടുത്താം..
താല്പര്യം ഉള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 09/08/2021 മുൻപായി താഴെ തന്നിരിക്കുന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ബാർബർ, സിനിമാ പ്രൊജക്‌ഷനിസ്റ്റ്, സ്റ്റെനോ, വാഷർമാൻ, ട്രേഡ്മാൻ മേറ്റ്, കാന്റീൻ ബിയർ, സ്റ്റോർ കീപ്പർ, ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, എക്സ്-റേ ഇലക്ട്രീഷ്യൻ, കുക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ഓരോ പോസ്റ്റുകളുടെയും വിശദാംശങ്ങളും അനുബന്ധ വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പ്രതിപാദിച്ചിട്ടുണ്ട്.
അഡ്വ : നമ്പർ 33082 / DR / DGAFMS / DG-2B
ഉദ്യോഗാർത്ഥികൾക്ക് വേണ്ട അടിസ്ഥാനയോഗ്യത പത്താം ക്ലാസ് പാസ് പാസ് ആവുകയോ അല്ലെങ്കിൽ അതിനു തുല്യമായത് ഉണ്ടാവുകയോ ചെയ്യുക എന്നതാണ്.
ജോലിക്ക് വേണ്ട പ്രായപരിധി 18-27 ന്റെയും ഇടയിലായിരിക്കണം.
ജോലി ചെയ്യേണ്ട സ്ഥാനംഇന്ത്യയിലുടനീളം ആയിരിക്കും. പ്രതീക്ഷിക്കുന്ന ശമ്പളം 19,900 -81,100 രൂപആയിരിക്കും
. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | 10th |
Last Date: | 09-08-2021 |