അഗ്രികൾച്ചർ സയൻറ്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ്(ASRB )കീഴിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് & അക്കൗണ്ട് ഓഫീസർ എന്നീ തസ്തികകളിലേക്ക് നിയമനത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ളവിജ്ഞാപനം പുറത്തിറങ്ങി.
താല്പര്യം ഉള്ളതും യോഗ്യവുമായ ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 23/08/2021മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് 500 രൂപ യാണ് ഫീസായി ഈടാക്കുന്നത്. എന്നിരുന്നാലും ST/SC സ്ത്രീകൾ എന്നിവർക്ക് രജിസ്ട്രേഷൻ ഫീ ആയ 20 രൂപ മാത്രം അടച്ചാൽ മതിയാകും.
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിലവിലുള്ള 44 ഒഴിവുകളിലേക്ക് ഏതെങ്കിലും ഒരു അംഗീകൃതയൂണിവേഴ്സിറ്റിയിൽ നിന്നും 55% മാർക്കോടെ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും 21-30ഇടയിൽ പ്രായവും ഉള്ളതായ ആളുകൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.
- ഫിനാൻസ്& അക്കൗണ്ട് ഓഫീസർ തസ്തികയിൽ നിലവിലുള്ള 21 ഒഴിവുകളിലേക്ക് ഏതെങ്കിലും ഒരു അംഗീകൃതയൂണിവേഴ്സിറ്റിയിൽ നിന്നും 55% മാർക്കോടെ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും 21-30ഇടയിൽ പ്രായവും ഉള്ളതായ ആളുകൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾഔദ്യോഗിക നോട്ടിഫിക്കേഷൻ ശരിയായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | DEGREE |
Last Date: | 23-08-2021 |
Subscribe to get Daily Job Alert