
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ssc ) CAPF,SSF, ആസാം റൈഫിൾസ് തുടങ്ങിയവയിലെ കോൺസ്റ്റബിൾ GD പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തിന്റെ അഭിവാജ്യ ഘടകങ്ങളായ ഈ സേനകളിൽ ജോലി നേടാൻ നിങ്ങൾക്ക് കൈവന്നിരിക്കുന്നത് ഒരു സുവർണാവസരമാണ്.
25271 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . ആയതിനാൽ താല്പര്യം ഉള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 31/08/2021മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ജനറൽ /OBC വിഭാഗങ്ങൾക്ക് 100 രൂപയും സ്ത്രീകൾ / SC/ ST/ Ex Serviceman എന്നിവർക്ക് അപേക്ഷാഫീസ് ഇല്ലാതെയും അപേക്ഷിക്കാവുന്നതാണ്. എസ് ബി ഐ നെറ്റ് ബാങ്കിംഗ് വഴിയോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് പണം അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായം 18 വയസ്സിന്റെയും 23 വയസ്സിന്റെയും ഇടയിലായിരിക്കണം.
പോസ്റ്റിന് വേണ്ട വിദ്യാഭ്യാസ യോഗ്യത Matriculation/10th ( ഏതെങ്കിലും ബോർഡോ യൂണിവേഴ്സിറ്റിയോ അംഗീകരിച്ചിരിക്കണം ) പാസ് ആവുക എന്നതാണ്.
BSF ലിൽ 6413 പുരുഷന്മാർക്കും 1132 സ്ത്രീകൾക്കമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
CISF ലിൽ 7610 പുരുഷന്മാർക്കും 854 സ്ത്രീകൾക്കുമുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
SSB യിൽ 3806 പുരുഷൻമാർക്കുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ITBP ലിൽ 1216 പുരുഷന്മാർക്കും 215 സ്ത്രീകൾക്കും ഉള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
AR ലിൽ 3185 പുരുഷന്മാർക്കും 600 സ്ത്രീക്കൾക്കുമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
SSF ലിൽ 194 പുരുഷന്മാർക്കും 46 സ്ത്രീകൾക്കും ഉള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മികച്ച ജോലി സ്വപ്നം കാണുന്ന എസ്എസ്എൽസി യോഗ്യതയുള്ള 23 വയസ്സിന് താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ ഈ മികച്ച അവസരം പ്രയോജനപ്പെടുത്തുക. അപ്ലൈ ചെയ്യുന്നതിനു മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | SSLC |
Last Date: | 31-08-2021 |