ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണോ താങ്കൾ.താങ്കൾക്ക് ഇതാ ഒരു മികച്ച അവസരം.കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്( kamco )83 തസ്തികകളിലേക്ക് ആയി വർക്ക് അസിസ്റ്റന്റ് മാരെ തേടിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
താല്പര്യം ഉള്ളതും ഔദ്യോഗിക
നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുമുള്ള തായ ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം...
കേരള അഗ്രോ മെഷിനറി കോർപ്പറേഷനിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 18/08/2021 മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അവസാന തീയതിയിലേക്ക് മാറ്റി വയ്ക്കാതെ വെബ്സൈറ്റിലെ തിരക്ക് കുറയ്ക്കാൻ വേണ്ടി ഉദ്യോഗാർത്ഥികൾ കഴിവതും നേരത്തെ തന്നെ അപ്ലൈ ചെയ്യേണ്ടതാണ്.
കേരള സർക്കാറിന് കീഴിലുള്ള കേരള അഗ്രോ മെഷിനറി കോർപ്പറേഷനിൽ നേരിട്ടാണ് നിയമനം നടത്തുന്നത്.
നിലവിൽ 83 തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ജോലി ചെയ്യേണ്ട സ്ഥലം കേരളത്തിലുടനീളം ആയിരിക്കും. ഇവിടെ പ്രതീക്ഷിക്കാവുന്ന ശമ്പളത്തിന് തോതിൽ 8,100 മുതൽ 12,130 വരെ ആയിരിക്കും.
കേരള അഗ്രോ മെഷിനറി കോർപ്പറേഷനിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിച്ചിട്ടുള്ള തായ നിശ്ചിത കാലയളവിൽ ജനിച്ചവരായിരിക്കണം. അതായത് 18ന്റെയും 36 ന്റെയും (02/01/1985-01/01/2003) ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.എന്നിരുന്നാലും sc, st, പിഡഡ്, സ്ത്രീകൾ എന്നിവർക്ക് പ്രായപരിധിയിൽ ഉയർച്ച ലഭിക്കുന്നതാണ്.
കാംകോയിൽ ജോലി നേടാൻ അവസരം ഉള്ളത് ഏഴാം തരം പാസാക്കുകയും എന്നാൽ ബിരുദം ഇല്ലാതിരിക്കുകയും ശാരീരികക്ഷമത ഉള്ളവർക്കുമാണ് ( മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാകേണ്ട തുണ്ട് ) ഇതാണ് ജോലി നേടാൻ ഉള്ള വിദ്യാഭ്യാസയോഗ്യത.
ഉദ്യോഗാർത്ഥികൾ ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം ജോലിക്കുവേണ്ടി അപ്ലൈ ചെയ്യുക
Qualification | 7th |
Last Date: | 18-08-2021 |