
കേന്ദ്ര സർക്കാറിന് കീഴിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് (ക്ലർക്ക്& കമ്പ്യൂട്ടർ ഓപ്പറേറ്റർ )തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കി.
മികച്ച ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക
.യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ 15/08/2021 മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ പ്രത്യേകം പരാമർശിക്കപ്പെട്ട ജനറൽ വിഭാഗത്തിൽ 18 വയസ്സിന്റെയും 30 വയസ്സിന്റെയും എസ്‌സി / എസ്ടി വിഭാഗത്തിൽ 18 വയസിന്റെയും 33 വയസ്സിന്റെയും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്.
ജൂനിയർ അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് 40% മാർക്കോടെ ഏതെങ്കിലും സ്ട്രീമിൽ 10 + 2 പാസാവുകയും .
കുറഞ്ഞത് 06 മാസ കാലാവധിയുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും കൂടാതെ എംഎസ് വേഡ്, എംഎസ് എക്സൽ, എംഎസ് പവർപോയിൻറ് മുതലായവയുമായി പൂർണ്ണമായും അറിഞ്ഞിരിക്കുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസ യോഗ്യത.
ആകെയുള്ള 120 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത്. പ്രതിമാസം 26600 രൂപ മുതൽ 90000 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന സാലറി.
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്
Qualification | 10/+2 |
Last Date: | 15-08-2021 |