ഗവൺമെന്റ് ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം. കേരള ഹൈക്കോടതിയിലേക്ക് 55 തസ്തികളിലേക്ക് താല്പര്യമുള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് 28/07/2021 മുൻപ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ ശരിയായ രീതിയിൽ വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുക.
പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത 50 ശതമാനത്തോടെ ബിരുദം പാസായവർക്കോ അല്ലെങ്കിൽ ബിരുദാനന്തരബിരുദം ഉള്ളവർക്കോ അതുമല്ലെങ്കിൽനിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.( കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടവൽ അഭികാമ്യം)
ശമ്പളതോത് 39300 മുതൽ. 83000 വരെ.
പ്രത്യേകം പരാമർശിച്ചിട്ടുള്ള പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്രത്യേകം പരാമർശിച്ചിട്ടുള്ള പ്രായപരിധി 02.01.1985 നും 01.01.2003 നും ഇടയിൽ ജനിക്കണം എന്നതാണ്.
അപേക്ഷിക്കേണ്ട രീതി താഴെ പറയും പ്രകാരമാണ്.
ഔദ്യോഗിക വെബ്‌സൈറ്റായ highcourtofkerala.nic.in സന്ദർശിക്കുക . ഹോംപേജിൽ, റിക്രൂട്ട്മെന്റ് പോർട്ടലിൽ ക്ലിക്കുചെയ്യുക. റിക്രൂട്ട്മെന്റ് വിശദാംശങ്ങൾക്കൊപ്പം പുതിയ പേജ് തുറക്കും. അസിസ്റ്റന്റ് തസ്തികയിലേക്ക് ഡയറക്ട് റിക്രൂട്ട്മെൻറിൽ ക്ലിക്കുചെയ്യുക - റെക്കോർഡ് നമ്പർ 01/2021. അറിയിപ്പ് നന്നായി വായിക്കുക. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക . അപേക്ഷാ ഫീസ് അടയ്ക്കുക. പൂരിപ്പിച്ച ഫോമിന്റെ ഒരു പകർപ്പ് സമർപ്പിക്കുക. ഇങ്ങനെയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്.
Qualification | |
Last Date: | 28-07-2021 |