തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ കുക്ക് തസ്തികയിലേക്ക് പത്താംതരം പാസായവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു.
അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായതിനുപുറമേ കുക്കിംഗ് അല്ലെങ്കിൽ കാറ്ററിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത . താൽക്കാലിക നിയമനാമായിരിക്കും (പരമാവധി 179 ദിവസം ). ശമ്പളം പ്രതിമാസം 19000 എന്ന തോതിലായിരിക്കും. അപേക്ഷകന് 30 വയസ്സ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ അപേക്ഷകർ ജൂലൈ 13 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണി ആണ്. (പ്രായം യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കൂടാതെ അറ്റസ്റ്റ് ചെയ്ത കോപ്പിയും ജാതി സർട്ടിഫിക്കറ്റ് കൊണ്ടുവരിക.)
വേദി : IV floor, Achutha Menon Centre for Health Science Studies of the institute at Medical College campus, Trivandrum.
പീച്ചി ആക്ഷൻ പ്ലാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദിവസവേതന അടിസ്ഥാനത്തിൽ ഏഴാം ക്ലാസ് പാസായവരിൽ നിന്നും തൊഴിലാളികളെ നിയമിക്കുന്നതിന് അപേക്ഷകൾ സ്വീകരിക്കുന്നു.
ക്രൂഡ് സ്റ്റോക്ക് മെയിൻറനൻസാണ് മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് പീച്ചി ഹാച്ചറിയിൽ ജോലിക്കാരെ തേടുന്നത്. ഏഴാം ക്ലാസ് പാസായവരും താല്പര്യം ഉള്ളതുമായ ആളുകൾ തങ്ങളുടെ അപേക്ഷകൾ ജൂലൈ 9 വൈകുന്നേരം നാലുമണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. പ്രായം 20 ന്റെയും 50 ന്റെയും ഇടയിലായിരിക്കണം. ഫോൺ 0487-2421090.
Qualification | 7&10 |
Last Date: | 13-07-2021 |
Subscribe to get Daily Job Alert